പ്രത്യേക സംഘം അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി

മേല്‍പറമ്പ: ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജാസിമിന്റെ ദുരൂഹ മരണത്തെ കുറിച്ച് പോലിസിലെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിലെ നിഗൂഡത പുറത്തുകൊണ്ടുവരാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയോ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയോ വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ചിലരെ കേസില്‍ നിന്നൊഴിവാക്കാന്‍ നീക്കം നടത്തുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.കെ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജാസിമിന്റെ പിതാവ് ജാഫര്‍, ടി ഡി കബീര്‍, സൈഫുദ്ദീന്‍കെ മാക്കോട്, ഡോ. മോഹന്‍ദാസ് പുലിക്കോടന്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top