പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരണസംഖ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാ പ്രളയബാധിത ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭീതിയും ആശങ്കയും ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വീടുകളും താമസസ്ഥലങ്ങളും ശുചിയാക്കുന്നവര്‍ക്ക് രോഗം പിടിപെടാതിരിക്കാന്‍ കൈയിലും കാലിലും ധരിക്കേണ്ട ഉറകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് നിര്‍ബന്ധമായും കരുതണം. എല്ലാ താലൂക്ക് ആശുപത്രികളിലും കിടത്തിച്ചികില്‍സയ്ക്കുള്ള സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top