പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ പുനരധിവസിപ്പിക്കണം: ഉമ്മന്‍ചാണ്ടി

കുന്നംകുളം: പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന കേരളത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിദ്യഭ്യാസം നല്‍കി പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുന്നംകുളം ബാല സഹായ സമിതിയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ സ്‌പെഷ്യല്‍ സകൂളില്‍ പുതിയതായി നിര്‍മിച്ച കെ പി അബ്ദുള്‍ ഹമീദ് ഹാജി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരൊറ്റ വിദ്യാലയം മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത് ഇത്തരത്തിലുള്ള നൂറ് വിദ്യാര്‍ഥികള്‍ക്ക് മുകളില്‍ പഠിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും കഴിഞ്ഞ സര്‍ക്കാര്‍ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. സ്തുത്യര്‍ഹ സേവനം നടത്തുന്ന ഇത്തരത്തിലുള്ള മുഴുവന്‍ സ്‌കൂളുകളും എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.  മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ബാലസഹായ സമിതി പ്രസിഡന്റ് ലെബീബ് ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു.
ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. സമിതിയുടെ പുതിയ ലോഗോ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ പി ഹമീദ് ഹാജി അനുസ്മരണം പെന്‍കോ ബക്കര്‍ നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ എ കെ ഉസ്മാന്‍, ഡോ.കെ പി നജീബ്, കെ പി ഫസല്‍ ഹമീദ് വിതരണം ചെയ്തു.
ഫാ. മത്തായി ഒഐസി, ഒ അബ്ദുറഹ്മാന്‍ കുട്ടി, അഡ്വ: കെ കെ അനീഷ്‌കുമാര്‍, വിദ്യാ രന്‍ജിത്ത്, ജോണ്‍ ബി പുലിക്കോട്ടില്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top