പ്രത്യേക അനുമതി ലഭ്യമാക്കി തടസ്സങ്ങള്‍ നീക്കുമെന്ന്

തിരൂരങ്ങാടി: പാതിവഴിയില്‍ പ്രവര്‍ത്തി മുടങ്ങി നില്‍ക്കുന്ന തിരൂരങ്ങാടി കല്ലക്കയം കുടിവെള്ള  പദ്ധിതിയുടെ തുടര്‍പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
പദ്ധതിയിലെ ആദ്യഘട്ട പ്രവര്‍ത്തികളുടെ വിലയിരുത്തലിനും രണ്ടാം ഘട്ട പ്രവര്‍ത്തികളിലെ തടസ്സങ്ങള്‍ ചര്‍ച്ചചെയ്യാനുമാണു തിരൂരങ്ങാടി നഗരസഭയില്‍  യോഗം ചേര്‍ന്നത്. 38 കോടിയുടെ പദ്ധതിയില്‍ ആദ്യഘട്ടമായി 10 കോടിയാണ് അനുവദിച്ചത്. ഈ തുകക്കുള്ള കിണര്‍, പമ്പ് ഹൗസ്, ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചത്.
കരിപറമ്പിലെ  ട്രീറ്റ്‌മെന്റെ് പ്ലാന്റിന്റെയും പ്രവര്‍ത്തികളുമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. എന്നാല്‍  കക്കാട് വരെയുള്ള പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ എസ്റ്റിമേറ്റ് പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ രണ്ടു കോടി കെട്ടിവെക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ ഫണ്ട് ലഭ്യമല്ലാതായതോടെ നിര്‍മാണം പ്രതിസന്ധിയിലാവുകയായിരുന്നു. നിലവില്‍ നാടുകാണി-പരപ്പനങ്ങാടി പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ തന്നെ ഫണ്ട് ലഭ്യമായി വരുമ്പോഴേക്ക് റോഡ് പ്രവര്‍ത്തിയും കഴിയും. തുടര്‍ന്ന് വീണ്ടും റോഡ് പൊളിക്കേണ്ട അവസ്ഥ വരും.  അതിനാല്‍ തന്നെ ഈ പ്രതിസന്ധി നീക്കം ചെയ്യാന്‍ പാത നവീകരണ ചുമതലയിലുള്ള നിര്‍മാണ കമ്പനിയെ തന്നെ പൊതുമരാമത്ത് പ്രവര്‍ത്തികളിലും ചുമതലപ്പെടുത്താനാണു നീക്കം. ഇതിനായി സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അബ്ദുറബ്ബ് പറഞ്ഞു.
തിരൂരങ്ങാടി നഗരസഭ ചെ യര്‍പേഴ്‌സണ്‍ കെ ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അ ബ്ദുറഹ്മാന്‍ കുട്ടി, പെതുമരാമ ത്ത് വകുപ്പ്, ജല അതോറിറ്റി ഉ ദ്യോഗസ്ഥരും യോഗത്തില്‍ പ ങ്കെടുത്തു.

RELATED STORIES

Share it
Top