പ്രത്യേക അക്കൗണ്ട് വേണം: കെ എം മാണി

കോട്ടയം: പ്രളയദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകള്‍ പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. നവകേരളനിര്‍മാണത്തിന് ജനങ്ങള്‍ നല്‍കുന്ന പണം സുതാര്യമായി കൈകാര്യം ചെയ്യണമെങ്കില്‍ അതിന് പ്രത്യേക അക്കൗണ്ട് അത്യന്താപേക്ഷിതമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം പ്രവഹിക്കുമ്പോള്‍ സ്‌പെഷ്യല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെങ്കില്‍ തുകയുടെ വിനിയോഗം സുതാര്യമാവുമെന്നും കെ എം മാണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top