പ്രതീക്ഷ വിടാതെ ബ്ലാസ്റ്റേഴ്‌സ്ഗുവാഹത്തി: ഐഎസ്എല്ലില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. നിര്‍ണായ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ നിലനിര്‍ത്തിയത്. 28ാം മിനിറ്റില്‍ വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി വിജയ ഗോള്‍ നേടിയത്. ജാക്കിചന്ദിന്റെ അസിസ്റ്റിലായിരുന്നു ബ്രൗണിന്റെ ഗോള്‍നേട്ടം. സന്ദര്‍ശകരായ ബ്ലാസ്‌റ്റേഴ്‌സിന് പന്തടക്കത്തില്‍ 47 ശതമാനം മാത്രമാണ് ആധിപത്യം പുലര്‍ത്താനായത്.  ജയിച്ചെങ്കിലും 16 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തന്നെയാണ്. 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

RELATED STORIES

Share it
Top