പ്രതീക്ഷ തെറ്റിയില്ല, ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം


ഗോള്‍ കോസ്റ്റ്: 21ാം മത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനം തന്നെ സ്വര്‍ണം സ്വന്തമാക്കി മീരാബായി ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ റെക്കോഡോടെയാണ് ചാനു സ്വര്‍ണം കഴുത്തിലണിഞ്ഞത്. ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു രണ്ടാം ശ്രമത്തില്‍ 84 കിലോഗ്രാമും മൂന്നാം ശ്രമത്തില്‍ റെക്കോഡിട്ട് 86 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.

RELATED STORIES

Share it
Top