പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മെഡിക്കല്‍ കോളജ് സൂപ്രണ്ട്‌

കോഴിക്കോട്: പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സുപ്രണ്ട് ഡോ. സജിത്ത് കുമാര്‍.
കാന്‍സര്‍ വാര്‍ഡില്‍ പ്രതീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ ഭക്ഷണ വിതരണത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രതീക്ഷ ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീഷ്, സോഫി, ബിജു, പ്രതീക്ഷ മാനേജര്‍ കൊന്തളത്തു റസാഖ് മാസ്റ്റര്‍ സംസാരിച്ചു. ഓഫിസ് സിക്രട്ടറി ജിന്‍സി, പ്രതീക്ഷ സന്നദ്ധ പ്രവര്‍ത്തകരായ കബീര്‍ ചാത്തമംഗലം, പി കെ ബാലസുബ്രമണ്യന്‍, റിയാസ് കുറ്റിക്കാട്ടൂര്‍, അസീസ് പരപ്പന്‍പൊയില്‍, അമിത മുന്ന, കെ കെ ഫൗസിയ, റംല കോരങ്ങാട്, സറീന അനീസ്, സാജിത പാലാഴി, സുഹറ ചാത്തമംഗലം, റബീബ കാരന്തൂര്‍, റജീന, സുബൈദ, നസീറ, സൈനബ, സീനത്ത്, റുബീന, ആരിഫ, സഹല, ഫൈമിന  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top