പ്രതീക്ഷകളെ അട്ടിമറിച്ച് കലവറയില്‍ നാലിരട്ടി പച്ചക്കറിയെത്തി

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ കലവറ നിറയ്ക്കല്‍ ചരിത്ര സംഭവമായി. പ്രതീക്ഷകളെ അട്ടിമറിച്ച് നാലിരട്ടിയിലധികം പച്ചക്കറികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. തൃശൂര്‍ അക്വാട്ടിക്‌സ് കോംപ്ലക്‌സില്‍ നിറഞ്ഞ ജനാവലിയെ സാക്ഷ്യമാക്കി സ്വാഗതസംഘം ചെയര്‍മാനും കൃഷി മന്ത്രിയുമായ അഡ്വ. വി എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, വ്യവസായ-കായിക മന്ത്രി എ സി മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, ഗീത ഗോപി എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍മാര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, വിവിധ കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പുഴയ്ക്കല്‍ ബ്ലോക്കിലെ കര്‍ഷകരില്‍ നിന്ന് സൗജന്യമായി ശേഖരിച്ച ഒരു ടണ്‍ ജൈവ പച്ചക്കറിയാണ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ അയച്ചു കൊടുത്തത്. വാഹനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ലൈജു സി എടക്കളത്തൂര്‍ ഫഌഗ് ഓഫ് ചെയ്തു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി ഒ ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത കൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുമ ഹരി, സ്ഥിരം സമിതി അദ്ധ്യക്ഷ—രായ സി വി കുരിയാക്കോസ്, ടി ജയലക്ഷ്മി ടീച്ചര്‍, കൃഷി  അസി.ഡയറക്ടര്‍ ആര്‍ രുക്മിണി, പഞ്ചായത്ത് മെമ്പര്‍ ടി ഡി വില്‍സണ്‍ സംസാരിച്ചു. ചാലക്കുടി നഗരസഭ കൃഷിഭവനില്‍ നിന്നും ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ കൊണ്ടുപോയി. കര്‍ഷകര്‍ സൗജന്യമായി നല്കിയ ജൈവപച്ചക്കറികളാണ് പ്രത്യേക വാഹനത്തില്‍ കൊണ്ടുപോയത്. ബി ഡി ദേവസ്സി എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, സീമ ജോജോ, വി ജെ ജോജി  സംസാരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്കിലെ കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി, ആര്‍ത്താറ്റ്, കുന്നംകുളം എന്നി കൃഷിഭവന്‍ വഴി ശേഖരിച്ച ജൈവ പച്ചക്കറിയും കലവറയിലേക്കായി ശേഖരിച്ചു. വാഹനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി ഫഌഗ് ഓഫ് ചെയ്തു. ചുണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top