പ്രതിഷേധ സമരം: പുതുവൈപ്പ് ആര്‍എംപി തോട്ടിലെ ചളിയും മണ്ണും മാറ്റി

വൈപ്പിന്‍: വര്‍ഷങ്ങളായി ചെളിയും മണ്ണും വീണ്— ആഴം കുറഞ്ഞു കിടക്കുന്ന പുതുവൈപ്പ് ആര്‍എംപി തോടിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ ചളിയും മണ്ണും വാരിമാറ്റി പ്രതിഷേധ സമരം നടന്നു.
കൊച്ചി അഴിമുഖത്തു നിന്നാരംഭിച്ച്— മാലിപ്പുറം ബന്തര്‍കനാലില്‍ ചേരുന്ന തോട് ആഴവും വീതിയും കുറഞ്ഞുകൊണ്ടിരിക്കുകയും ഇതുമൂലം  വര്‍ഷകാലത്ത് വീടുകളില്‍ വെള്ളം കയറുന്നതും പതിവാണ്. അഴിമുഖ കവാടത്തില്‍ എക്കല്‍ അടിഞ്ഞതിനാ ല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് വഞ്ചി കൊണ്ടുപോവാനാവുന്നില്ല. എന്നാല്‍ ആഴം കൂട്ടാന്‍ കൊച്ചിന്‍ പോര്‍ട്ടോ മറ്റ്അധികൃതരോ നടപടിയെടുക്കുന്നില്ല.
ഇതേതുടര്‍ന്നാണ് തോണിപ്പാലത്തിനു സമീപം പുതുവൈപ്പ് പൗരസമിതിയുടെ നേതൃത്വത്തില്‍ പുതുമയാര്‍ന്ന സമരം നടന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ജോസി വൈപ്പിന്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് കെ എം സിനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷാജി, സിനില പ്രവീണ്‍, നളിനി സുഗതന്‍, ഗിരിജ അശോകന്‍, എളങ്കുന്നപ്പുഴ അപ്പക്‌സ് കൗണ്‍സില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി കെ മനോജ് സംസാരിച്ചു.

RELATED STORIES

Share it
Top