പ്രതിഷേധ സംഗമം

കൊടുവള്ളി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കൊടുവള്ളിയിലും പരിസരം പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള പൊലിസ് വേട്ട അവസാനിപ്പിക്കണമെന്നും ജയിലിലടച്ചവരെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ഉയരുന്ന ജനരോഷത്തെ അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേര് പറഞ്ഞ് തടഞ്ഞുനിര്‍ത്താനാവില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ജില്ലാ കമ്മിറ്റി അംഗം ഇ നാസര്‍ പറഞ്ഞു. സിദ്ധീഖ് കരുവന്‍പൊയില്‍, ആബിദ് പാലക്കുറ്റി, ആര്‍ സി സുബൈര്‍, കെ കെ മജീദ് സംസാരിച്ചു.

RELATED STORIES

Share it
Top