പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും

ചെര്‍പ്പുളശ്ശേരി: സംഘ് പരിവാര്‍ ഭീകരതക്കെതിരെ നെല്ലായ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതു സമ്മളനവും നടന്നു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ഭരണകൂടം തന്നെ ഭീകരതയ്ക്ക് നേതൃത്വം നല്‍കുന്ന അപകടകരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം എത്തിപ്പെടുന്നതെന്ന് മരക്കാര്‍ മാരായമംഗലം പറഞ്ഞു. ബലാല്‍സംഗങ്ങളിലും ക്രൂരമായ കൊലപാതകങ്ങളിലും രാജ്യം ഭരിക്കുന്ന എംപി മാരും എംഎല്‍എമാരും പ്രതിയായി കൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ശിരസ് താഴ്ന്നു കൊണ്ടിരിക്കുന്നു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം ടി എ നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് എം വീരാന്‍ ഹാജി, കീഴ്‌ശ്ശേരി രായിന്‍, പി സക്കീര്‍, ഒ ശബാബ്, കെ മുഹമ്മദ് ഉമരി സംസാരിച്ചു.

RELATED STORIES

Share it
Top