പ്രതിഷേധ പ്രകടനം; 235 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാക്കളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയതിന് 235 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
അനുമതിയില്ലാതെയും മാര്‍ഗതടസ്സം സൃഷ്ടിച്ചും പ്രകടനം നടത്തിയതിന് ഐപിസി 143, 147, 283 വകുപ്പുകള്‍ പ്രകാരമാണ് കസബ, ഫറോക്ക്, കുന്ദമംഗലം പോലിസ് സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിജാസ് മുഹമ്മദ്, അബൂബക്കര്‍ സിദ്ദിഖ്, സഹാദ്, ജാഫര്‍, അക്ബര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 150 പേര്‍ക്കുമെതിരെയാണ് കസബ പോലിസ് കേസെടുത്തത്.

RELATED STORIES

Share it
Top