പ്രതിഷേധാര്‍ഹം: സുധീരന്‍

തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പോലിസ് നടത്തിയ നരവേട്ട പ്രതിഷേധാര്‍ഹമെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് പോലിസിനെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തി ജനകീയ ആവശ്യങ്ങള്‍ നിഷേധിക്കുന്ന ഈ രീതി ജനാധിപത്യ ഭരണാധികാരികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നാണക്കേടാണ് വരുത്തിവയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ ദേശീയപാതാ സ്ഥലമെടുപ്പ് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top