പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവില്‍ കേന്ദ്രം പുനപ്പരിശോധനയ്ക്കു ശ്രമിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. എസ്‌സി,  എസ്ടി നിയമപ്രകാരമുള്ള പരാതികളില്‍ ഉടന്‍ അറസ്റ്റ് നടക്കണമെന്ന വ്യവസ്ഥയെ ദുര്‍ബലമാക്കിക്കൊണ്ടുള്ള വിധിയാണു ചൊവ്വാഴ്ച സുപ്രിംകോടതി പുറപ്പെടുവിച്ചത്. സത്യസന്ധമായി ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ എസ്‌സി, എസ്ടി നിയമപ്രകാരമുള്ള പരാതികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി.
രാഹുല്‍ഗാന്ധി ദലിത് അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു സമീപം ഒത്തുകൂടിയത്.

RELATED STORIES

Share it
Top