പ്രതിഷേധത്തിന് വിരാമം; റോഡ് തുറന്നുകൊടുത്തു

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ തകര്‍ന്നു കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡ് നന്നാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ചക്കിട്ടപ്പാറ -കുളത്തുവയല്‍ റോഡിന്റെ അങ്ങാടി ഭാഗമായ 120 മീറ്ററാണു കോണ്‍ക്രീറ്റ് ചെയ്തു നന്നാക്കിയത്.
ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് എട്ടു ലക്ഷം രൂപ വകയിരുത്തിയാണു പ്രവൃത്തി നടത്തിയത്. പണി പൂര്‍ത്തീകരിച്ച റോഡ് ഉദ്ഘാടനത്തിന് മുഹുര്‍ത്തത്തെ കാത്തിരുന്നത് വാര്‍ത്തയായിരുന്നു. പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി.പള്ളൂരുത്തി ജോസഫ്, പി പി രഘുനാഥ്, ഇ എം ശ്രീജിത്ത് സംസാരിച്ചു.

RELATED STORIES

Share it
Top