പ്രതിഷേധത്തിനൊടുവില്‍ ദിലീപ് പിന്മാറി


കൊച്ചി: നിരപരാധിത്വം തെളിയുന്നതു വരെ ഒരു സംഘടനയിലേക്കുമില്ലെന്ന് വ്യക്തമാക്കി നടി ആക്രമിക്കപെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ്. തന്നെ അമ്മയില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയിലേക്കും തിരിച്ചുവരുന്നില്ല. തന്നെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച നടപടിയോട് നന്ദിയറിയിക്കുന്നതായും ദിലീപ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വിവാദമായ സാഹചര്യത്തിലാണ് തന്റെ നിലപാട് അറിയിച്ചുകൊണ്ട് ദിലീപ് രംഗത്തുവന്നത്. അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ മാസം 24 ന് കൂടിയ അമ്മയുടെ യോഗത്തില്‍ തന്നെ പുറത്താക്കാന്‍ നേരത്തെ സ്വീകരിച്ച തീരുമാനം പിന്‍വലിച്ചതായി മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായെന്നും താന്‍ പ്രതിയായ കേസില്‍ നിരപരാധിത്വം തെളിയുംവരെ ഒരു സംഘടനയിലും അംഗമാവാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ദിലീപ് വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top