പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അരീതോട് ദേശീയപാതാ സര്‍വേ പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എആര്‍ നഗര്‍ അരീതോട് ദേശീയപാത സ്ഥലമെടുപ്പ് രണ്ടാംഘട്ട സര്‍വേ പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയ്ക്കുശേഷം ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ വലിയ പോലിസ് സന്നാഹവുമായെത്തിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
ചൊവ്വാഴ്ച സര്‍വേ നടത്തുന്നതിനായി എത്തിയവരെ ഇരകള്‍ മടക്കി അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു വലിയ പോലിസ് സാനിധ്യത്തില്‍ മൂന്ന് ടീമുകളായി സര്‍വേ പൂര്‍ത്തിയാക്കിയത്.
ഇരകളുടെ പ്രതിഷേധം വകവയ്ക്കാതെ അരീതോടിലെ ഒരു കിലോമീറ്റര്‍ ഇന്നലെ തന്നെ സര്‍വേ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്കിലെ സ്ഥലമളവ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ത്രീഡി വിജ്ഞാപനം ജൂലൈ 15 ഓടെ ഉണ്ടാവുമെന്നും ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top