പ്രതിഷേധം ഫലം കണ്ടു:അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോഡ് സ്‌റ്റോപ്പ്കാസര്‍കോഡ്: മംഗലാപുരത്ത് നിന്നും കൊച്ചുവേളിവരെ പോകുന്ന അന്ത്യോദയ എക്‌സ്പ്രസിന്  കാസര്‍ഗോഡും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി കരുണാകരന്‍,എംപി വി മുരളീധരന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.ഇതേടെ കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയലുമായി നിശ്ചയിച്ചിരുന്ന കൂടികാഴ്ച്ച റദ്ദാക്കിയതായി കരുണാകരന്‍ എംപി അറിയിച്ചു.ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് കൂടികാഴ്ച്ച നടക്കാനിരുന്നത്.ജില്ലയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്തോടെയാണ് കേന്ദ്രം മാറി ചിന്തിച്ചത്. തീരുമാനത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് എം.എല്‍.എ ആനയിച്ച് മസ്ലീം ലീഗ് പാര്‍ട്ടിപ്രവര്‍ത്തകര്‍ കാസര്‍കോട് റയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രകടനം നടത്തി മധുര പലഹാരം വിതരണം ചെയ്തു.മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും മംഗളൂരു-കണ്ണൂര്‍ പാസഞ്ചറും കാത്ത് നിന്ന യാത്രക്കാര്‍ സാക്ഷികളായി.മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടരി എ.അബ്ദുറഹ്മാന്‍,യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അഷറഫ് എടനീര്‍ നേതൃത്വം നല്‍കി.
എംഎല്‍എ അപായ ചങ്ങല വലിച്ച് ട്രയിന്‍ നിറുത്തി നടത്തിയ പ്രതിഷേധം ജനശ്രദ്ധ നേടിയിരുന്നു

RELATED STORIES

Share it
Top