പ്രതിഷേധം കണക്കിലെടുത്തില്ല;കുറ്റിപ്പുറത്ത് ദേശീയപാത സര്‍വേ പൂര്‍ത്തിയാക്കി

കുറ്റിപ്പുറം: പ്രതിഷേധം കണക്കിലെടുക്കാതെ മലപ്പുറം കുറ്റിപ്പുറത്തു ദേശീയപാത സര്‍വേ ആദ്യ ദിനം പൂര്‍ത്തിയാക്കി. സി.ആര്‍ നീലകണ്ഠന്‍, ഡോ: ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 500ഓളം വരുന്ന പ്രതിഷേധക്കാരെ പോലീസ് തടഞ്ഞാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.ദേശീയ പാത ഉപോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കം പോലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സര്‍വേ നടക്കുന്ന സ്ഥലത്തേക്കുള്ള സ്ഥല ഉടമകളുടെ പ്രതിഷേധ പ്രകടനമാണു തടഞ്ഞത്. നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്ക് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം സര്‍വേ ആരംഭിച്ചാല്‍ മതിയെന്നാണു നാട്ടുകാരുടെ നിലപാട്. സര്‍വേയ്ക്കു ശേഷം മാത്രമേ, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും നഷ്ടപരിഹാരത്തുകയും അറിയാന്‍ കഴിയുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.

RELATED STORIES

Share it
Top