പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പിന് ശ്രമം

ആനക്കര: നാട്ടുകാരുടെ പ്രതിഷേധം വഗണിച്ച് കപ്പൂരില്‍ കുന്നിടിച്ച് മണ്ണെടുക്കുവാന്‍ വീണ്ടും ശ്രമം തുടങ്ങി. പഞ്ചായത്തിലെ കൊള്ളന്നൂര്‍ ജാറം കുന്നത്ത് കാവ് ക്ഷേത്രം റോഡുകള്‍ക്ക് സമീപത്തെ കുന്നിടിച്ചാണ് മണ്ണു കടത്താന്‍ നീക്കം നടത്തുന്നത്.
നേരത്തെ ഇവിടെനിന്നും മണ്ണെടുത്ത് സമീപത്തെയും മലപ്പുറം ജില്ലകളിലെയും വയലുകള്‍ നികത്തികഴിഞ്ഞു. കുടിവെള്ളക്ഷാമത്തിന് കാരണമായതോടെ നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ മണ്ണ് മാഫിയ പിന്‍വലിയുകയായിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് 70സെന്റ് സ്ഥലത്തെ മണ്ണ് മലപ്പുറം ജില്ലയിലെ ബണ്ട് നിര്‍മ്മാണത്തിനെന്നപേരില്‍ കൊണ്ടുപോകുന്നതിനായി ജിയോളജി വകുപ്പിന്റെ അനുമതി നേടിയിട്ടുണ്ട്.  മണ്ണെടുക്കാനുള്ള എസ്‌കവേറ്റര്‍, ടിപ്പറുകള്‍ തുടങ്ങിയ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പൗരസമിതി പ്രവര്‍ത്തകര്‍ കലക്ടര്‍, മന്ത്രിയവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

RELATED STORIES

Share it
Top