പ്രതിശ്രുത വധു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍നെയ്യാറ്റിന്‍കര: പ്രതിശ്രുത വധുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനാവൂര്‍ മാധവ മന്ദിരത്തില്‍ സുമി(28)ആണ് മിരച്ചത്. എംഎസ് സി നേഴ്‌സിങ് ബുരുദധാരിയായ സുമി നെടുമങ്ങാട് കോ-ഓപ്പറേറ്റീവ് നേഴ്‌സിങ് കോളേജില്‍ ട്യൂട്ടറായി ജോലി ചെയ്ത് വരികയായിരുന്നു. റിട്ടേര്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥനായ ഹരികൃഷ്ണന്‍-ഗീത ദമ്പതികളുടെ മകളാണ് സുമി.മലയം സ്വദേശിയായ യുവാവുമായി മെയ് 29ന് സുമിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഉച്ചക്ക് ഭക്ഷണം കഴിച്ച് മുറിക്കുള്ളില്‍ കയറി വാതിലടച്ച സുമി വൈകുന്നേരമായിട്ടും മുറി തുറാക്കത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുമിയെ മുറിക്കുള്ളില്‍ അനക്കമില്ലാതെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top