പ്രതിരോധ കുത്തിവയ്പ് : ജാഗ്രത വേണമെന്ന് ശിശുക്ഷേമ സമിതികണ്ണൂര്‍: ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും കുത്തിവയ്പ് എടുക്കാന്‍ പലരും മടിക്കുകയാണെന്ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി യോഗം. ഇതിനു പരിഹാരമുണ്ടായില്ലെങ്കില്‍ തുടച്ചുനീക്കപ്പെട്ട പല രോഗങ്ങളും തിരിച്ചുവരാന്‍ ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡപ്യൂട്ടി ഡിഎംഒ ഡോ. ആര്‍ ജ്യോതി വിശദീകരിച്ചു. ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ സര്‍ഗശേഷി കണ്ടെത്തുന്നതിനായി തിരുവനന്തപുരത്ത്  17 മുതല്‍ 20 വരെ നടക്കുന്ന ക്യാംപില്‍ ജില്ലയില്‍നിന്ന് 20 പേര്‍ പങ്കെടുക്കും. പഠന-വിനോദ പരിശീലനത്തോടൊപ്പം  ചലച്ചിത്ര നിര്‍മാണത്തിലും പരിശീലനം നല്‍കുന്നുണ്ട്. ആദിവാസി മേഖലയിലെ കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയില്‍ ഇരിട്ടിയില്‍ നടത്തിയ ക്യാംപില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുക്കുക. ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്ക് നല്‍കിവരുന്ന അലവന്‍സ്, യാത്രാപ്പടി എന്നിവ തുടര്‍ന്നും നല്‍കാനും പിണറായിയില്‍ നിര്‍മിക്കുന്ന അങ്കണന്‍വാടി ട്രെയിനിങ് സെന്ററില്‍ ജലലഭ്യത ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം ശ്രീധരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

RELATED STORIES

Share it
Top