പ്രതിരോധ അഴിമതി: അന്വേഷണത്തെ മോദി ഭയക്കുന്നു- വേണുഗോപാല്‍

കോഴിക്കോട്: റഫേല്‍ ഇടപാടിലെ കുംഭകോണത്തില്‍ ജെപിസി അന്വേഷണത്തെ പ്രധാനമന്ത്രി മോദി ഭയക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമായ കെ സി വേണുഗോപാല്‍ എംപി. അഴിമതിയുടെ പുകമറ സൃഷിടിച്ച് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ പ്രതിരോധ അഴിമതിയില്‍ മൗനം പാലിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരേ അന്നാഹസാരെ നടത്തിയ സമരം സ്‌പോണ്‍സര്‍ ചെയ്തത് ബിജെപിയാണ്. ലോക്പാല്‍ നിയമം പാസാക്കി നാലരക്കൊല്ലം കഴിഞ്ഞിട്ടും ലോക്പാലിനെ നിയമിക്കാത്തത് സ്വന്തം ഗവണ്‍മെന്റിന്റെ അഴിമതി പുറത്തുവരുമെന്ന ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ഉയര്‍ത്തി ക്കാട്ടിയാവും കോണ്‍ഗ്രസ് പ്രചാരണം. റഫേല്‍ അഴിമതിക്കെതിരേ കോണ്‍ഗ്രസ് ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാലറി ചാലഞ്ച്:

RELATED STORIES

Share it
Top