പ്രതിരോധമന്ത്രി ദുര്‍ബലയും നിഷ്‌ക്രിയയും: ശിവസേന

മുംബൈ: ബിജെപിക്കും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ദുര്‍ബലയും നിഷ്‌ക്രിയയുമായ മന്ത്രിയാണ് നിര്‍മല സീതാരാമനെന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
കശ്മീരിലെ രക്തച്ചൊരിച്ചിലിനു കാരണം ബിജെപിയും മോദിയുമാണ്. നാലു മാസത്തിനുള്ളില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ 18 സൈനികരാണ് വെടിയേറ്റു മരിച്ചത്. ഭടന്‍മാരും ജനങ്ങളും റൈസിങ് കശ്മീരിന്റെ പത്രാധിപര്‍ ഷുജാത് ബുഖാരിയും കൊല്ലപ്പെട്ടത് വരുംവരായ്കകള്‍ തിരിച്ചറിയാതെയുള്ള റമദാന്റെ ഭാഗമായുള്ള വെടിനിര്‍ത്തലാണെന്നു ശിവസേന മുഖപത്രം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ കശ്മീരിനെപ്പറ്റി യുഎന്‍ റിപോര്‍ട്ട് പുറത്തുവന്നതോടെ ഈ പ്രതിച്ഛായയെല്ലാം തകര്‍ന്നു. സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി വിദേശയാത്രയിലാണ്. ആഭ്യന്തരമന്ത്രി പാര്‍ട്ടികാര്യങ്ങളില്‍ തിരക്കിലും- സാമ്‌ന ആരോപിച്ചു.

RELATED STORIES

Share it
Top