പ്രതിയെ മോചിപ്പിച്ച സംഭവം: സിഐഡി അന്വേഷണം തുടങ്ങി

മയ്യഴി: മാഹി തീരദേശ പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി, കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ ലോക്കല്‍ പോലിസിനെ ഒഴിവാക്കി സിഐഡി സംഘം അന്വേഷണം തുടങ്ങി. പൂഴിത്തലയിലെ അയ്യിട്ട വളപ്പില്‍ നകുലന്‍ എന്ന അനില്‍കുമാറിനെ പോലിസ് സ്‌റ്റേഷനില്‍നിന്ന് ബലം പ്രയോഗിച്ചു മോചിപ്പിച്ചെന്നാണു ആരോപണം. തീരദേശ എസ്‌ഐ പി പി ജയരാജന്റെ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 20 പേര്‍ക്കെതിരേ മാഹി പോലിസ് കേസെടുത്തിരുന്നു. അയ്യിട്ട വളപ്പില്‍ നകുലന്‍, ശ്യാംജിത്ത്, സന്ദീപ്, അനില്‍കുമാര്‍, അശോകന്‍ തുടങ്ങിയവര്‍ക്കെതിരേയാണു നടപടി. സിഐഡി ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍, എസ്‌ഐ പങ്കജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ്അന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top