പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

വണ്ടൂര്‍: കൊച്ചു കുട്ടികളുടെതുള്‍പ്പടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവാലി പുന്നപ്പാല കോക്കാടന്‍ ഷറഫലി (25) യെയാണ് വണ്ടൂര്‍ സിഐ വി ബാബുരാജന്‍ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ അഡ്മിനായിട്ടുള്ള ഇരുപതിലധികം ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പോലിസ് തേടുന്നത്. ഗ്രൂപ്പംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലുള്ള ടെലഗ്രാം ആപ്പിന്റെ കേന്ദ്രത്തിലേക്ക് പോലിസ് മെയിലയച്ചിട്ടുണ്ട്. ഇത്തരം ചാനലുകളുപയോഗിച്ച് ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നുള്ള കാര്യവും പോലിസ് പരിശോധിക്കുന്നുണ്ട്. പതിനായിരക്കണക്കിനു  വീഡിയോകള്‍ സൂക്ഷിക്കുക വഴി ഇതു വാണിജ്യാടിസ്ഥനത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിക്ക് പദ്ധതിയുണ്ടാവാമെന്നാണ് പോലിസ് കരുതുന്നത്. ഗ്രൂപ്പില്‍ പരസ്പരം പരിചയമില്ലാത്തവരാണ് ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. അപരിചതരായവര്‍ക്ക് ഇത്തരം ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ പണമായിരുന്നു ഇയാള്‍ ലക്ഷ്യംവച്ചിരുന്നതെന്നാണ് പോലിസ് നിഗമനം. @മംീൊലസലൃമഹമ എന്ന ഐ.ഡിയിലുള്ള ഗ്രൂപ്പ് അഡ്മിന്‍ ഷറഫലിയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൂമ്പാറ്റ ഗ്രൂപ്പ് നിരീക്ഷണത്തിലാണെന്നറിഞ്ഞതോടെ ഇതു ഡിലീറ്റ് ചെയ്ത് നാടന്‍തുണ്ടുകള്‍, ഗേ സെക്‌സ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇയാള്‍ വിഡിയോകള്‍ പ്രചരിപ്പിച്ചിരുന്നത്.

RELATED STORIES

Share it
Top