പ്രതിഫലമില്ലാതെ അര്‍ജന്റീനയുടെ പരിശീലകനാവാന്‍ തയ്യാര്‍: മറഡോണമോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തുപോയതിന് പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ. 'പ്രതിഫലം ഒന്നും ആവശ്യമില്ലാതെ അര്‍ജന്റീനയുടെ പരിശീലകനാവാന്‍ തയ്യാറാണ്. ആളുകള്‍ കരുതുന്നതുപോലെ ഞാന്‍ സന്തോഷവാനല്ല. അര്‍ജന്റീനയുടെ തോല്‍വിയില്‍ ഹൃദയം നുറുങ്ങുകയാണ്. ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് റഷ്യയില്‍ വെറുതെയായത്'- മറഡോണ പറഞ്ഞു. റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തുപോയത് ലയണല്‍ മെസ്സിയുടെയും പരിശീലകന്‍ സാംപോളിയുടെയും പിഴവുകൊണ്ടാണെന്നും മറഡോണ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top