പ്രതിഫലത്തില്‍ മെസ്സി മുന്നില്‍; ഒരു മിനിറ്റില്‍ ലഭിക്കുന്നത് 20 ലക്ഷംമാഡ്രിഡ്: ഫുട്‌ബോളിന്റെ രാജകുമാരനായ ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് കളിക്കളത്തില്‍ നില്‍ക്കുന്ന ഓരോ മിനിറ്റും ലഭിക്കുന്നത് 20 ലക്ഷം രൂപ വീതം. ഈ സീസണിലെ ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, നാല് അന്താരാഷ്ട്ര മല്‍സരം എന്നിവയടക്കം മെസ്സി ഈ സീസണില്‍ നേടിയ പ്രതിഫലം ഏകദേശം 1025 കോടി രൂപയാണ് (15.40 കോടി ഡോളര്‍).  ഇതില്‍ പരസ്യം, ശമ്പളം, ബോണസ് എന്നിവയും ഉള്‍പ്പെടും. അതേ സമയം കളിക്കളത്തിലെ മുഖ്യ എതിരാളി റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 765 കോടി രൂപ മാത്രമാണ്. ഇവര്‍ക്ക് പിന്നിലായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമുണ്ട്. 662 കോടി രൂപയാണ് നെയ്മര്‍ക്ക് ഈ സീസണില്‍ ലഭിച്ചത്. അവസാന സീസണില്‍ 710 കോടി വരുമാനമുണ്ടാക്കി റൊണാള്‍ഡോയായിരുന്നു മുന്നില്‍. അന്ന് 620 കോടി രൂപയാണ് മെസ്സിയുടെ സമ്പാദ്യം.

RELATED STORIES

Share it
Top