പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ കരാര്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം ശരിയാണെന്ന്  തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സാങ്കേതിക വൈദഗ്ധ്യവും മുന്‍പരിചയവും ഇല്ലാത്ത ഇഫ്താസ് എന്ന കമ്പനിക്ക് 160 കോടിയുടെ കരാര്‍ നല്‍കിയത് വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.  കമ്പനിയുടെ ഉടമകളാരെന്നോ അവരുടെ മുന്‍ പ്രവര്‍ത്തനപരിചയമെന്തെന്നോ യാതൊരു അറിവുമില്ലാതെയാണ് 160 കോടിയുടെ കരാര്‍ അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.പ്രതിപക്ഷം അന്നെടുത്ത നിലപാടിനെ സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top