'പ്രതിപക്ഷം ഒന്നിച്ചാല്‍ വാരണാസിയില്‍ മോദി തോല്‍ക്കും'

ബംഗളൂരു: പ്രതിപക്ഷം ഒരുമിച്ചാല്‍ വാരണാസിയില്‍ മോദിയെ വരെ പരാജയപ്പെടുത്തുക എന്നത് നിഷ്പ്രയാസം സാധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ബിജെപി സര്‍ക്കാരിനെതിരേ കനത്ത ജനവികാരമാണുള്ളത്. പ്രതിപക്ഷം ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിത്. പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ തലത്തിലേക്കാണു കാര്യങ്ങള്‍ പോവുന്നത്.
എസ്പിയും ബിഎസ്പിയും ഒന്നിച്ചാല്‍ തന്നെ മോദിയുടെ മണ്ഡലമായ വാരണാസിയില്‍ 2019ല്‍ അദ്ദേഹത്തിനു വിജയിക്കാനാവില്ല. യുപിയില്‍ മാത്രമല്ല, ബിഹാര്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഇതേ അവസ്ഥയാണ്. ഇതുവരെ കാണാത്ത പ്രതിപക്ഷ ഐക്യമാണ് ഇവിടങ്ങളിലെല്ലാം. പിന്നെങ്ങനെ ബിജെപിക്ക് വിജയിക്കാനാവുമെന്നും രാഹുല്‍ ചോദിച്ചു.


.

RELATED STORIES

Share it
Top