പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

കൊല്ലം: യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്കു ജീവപര്യന്തം കഠിനതടവും 50,000 രൂപാവീതം പിഴയും.
രണ്ടാം പ്രതിക്കു ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കൊല്ലം രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആഷ് കെ ബാല്‍ ശിക്ഷ വിധിച്ചു. അലയമണ്‍ മൂങ്ങോട് പുല്ലാഞ്ഞിയോട് ലക്ഷംവീട് നമ്പര്‍-എട്ടില്‍ താമസിച്ചിരുന്ന ഉണ്ണിയെ ചവിട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി.
ഒന്നാംപ്രതി അലയമണ്‍ കരുകോണ്‍ കല്ലുകുന്നുംപുറത്തു വീട്ടില്‍ കീരി നസീര്‍ എന്നുവിളിക്കുന്ന നസീര്‍, മൂന്നാം പ്രതിയായ മൂങ്ങോട് കരുകോണ്‍ പുല്ലാഞ്ഞിയോട് ചരുവിള പുത്തന്‍വീട്ടില്‍ ചോള ബൈജു എന്നുവിളിക്കുന്ന ബൈജു എന്നിവരെയാണു ജീവപര്യന്തം കഠിനതടവിനും 50,000 രൂപാവീതം പിഴയും ശിക്ഷിച്ചത്. രണ്ടാംപ്രതി അലയമണ്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് തോട്ടുംകര പുത്തന്‍വീട്ടില്‍ അദ്വാനിയെന്നു വിളിക്കുന്ന അന്‍സറിനെയാണ് ഏഴുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2014 ഒക്‌ടോബര്‍ ഒന്‍പതിനായിരുന്നു. അഞ്ചല്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടറായ പി വി രമേശ്കുമാര്‍ അന്വേഷണം നടത്തി കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചു. പ്രോസിക്യുഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് വിനോബ കോടതിയില്‍ ഹാജരായി.

RELATED STORIES

Share it
Top