പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് കോണ്‍ഗ്രസ്


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകക്കേസ് നിഷ്പക്ഷവും നിര്‍ഭയവുമായി അന്വേഷിക്കണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കൊലയാളികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുക്കണം. ഇതുവരെ കൊലയാളികളെ കസ്റ്റഡിയിലെടുക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്.
പോലിസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു എന്നുവേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് 22ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കണ്ണൂരില്‍ 10ാമത്തേതും. മിക്ക കൊലപാതകത്തിലും പോലിസ് അന്വേഷണം ഇഴയുകയാണെന്നും കത്തില്‍ ഹസന്‍ ചൂണ്ടിക്കാട്ടി.


RELATED STORIES

Share it
Top