പ്രതികളെ വിട്ടയക്കാന്‍ റാലി നടത്തിയത് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്ന് രാജിവെച്ച മന്ത്രി


ജമ്മു : കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് രാജിവെച്ച ജമ്മു കശ്മീര്‍ മുന്‍ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ പാര്‍ട്ടി ബിജെപി സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. കത്വ സംഭവത്തിലെ പ്രതികളെ വിട്ടയക്കാന്‍ റാലി നടത്തിയത് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തോടെയും അറിവോടെയുമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സാത് ശര്‍മയാണ് തങ്ങളെ കത്വയിലേക്ക് അയച്ചതെന്നും പ്രകാശ് ഗംഗ പറഞ്ഞു. സംഭവത്തില്‍ താന്‍ ബലിയാടാവുകയായിരുന്നെന്നും സാത് ശര്‍മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹിന്ദു ഏക്ത മഞ്ച് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതെന്നുമാണ് ഗംഗ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്്. തന്റെ ത്യാഗം പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെങ്കില്‍ അതില്‍ സന്തോഷമേയുള്ളുവെന്നും ഗംഗ പറഞ്ഞു.

RELATED STORIES

Share it
Top