പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പോലിസിന് വീഴ്ചയില്ല: റൂറല്‍ എസ്

പികൊച്ചി: വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പോലിസ് ആളുമാറിയല്ല അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണു തനിക്കു കിട്ടിയ വിവരം. വീടാക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ തന്നെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും റൂറല്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു. പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവവും മറ്റും ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതിനാല്‍ തനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല. പോലിസിന് നല്‍കിയ മൊഴി, വാസുദേവന്റെ മകന്‍ വിനീഷ് മാറ്റിയോ എന്നൊക്കെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട് അതിനാല്‍ അതിനെക്കുറിച്ചും തനിക്കു കൂടുതല്‍ പറയാന്‍ കഴിയില്ല. പോലിസിന് വിനീഷ് ആദ്യം നല്‍കിയ മൊഴി വീടാക്രമിച്ച കേസില്‍ ശ്രീജിത്തുമുണ്ടായിരുന്നുവെന്നാണ്. എന്തായാലും പ്രത്യേക സംഘം കേസ് അന്വേഷിക്കട്ടെ. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും എ വി ജോര്‍ജ് പറഞ്ഞു.
വീടുകയറി ആക്രമണം നടത്തിയ സംഘത്തിന്റെ കൂട്ടത്തില്‍ മരിച്ച ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംഘത്തിലുണ്ടായിരുന്ന ശ്രീജിത്ത് പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തല്ലായിരുന്നുവെന്നും ആക്രമിസംഘത്തിലുണ്ടായിരുന്ന ശ്രീജിത്തിനെ പോലിസ് അറസ്റ്റ് ചെയ്തില്ലെന്നും വിനീഷ് പറഞ്ഞിരുന്നു.
എന്നാല്‍ പോലിസിന് നല്‍കിയ മൊഴിക്കു വിരുദ്ധമായിട്ടാണ് വിനീഷ് വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top