പ്രണബിന്റെ അഭിപ്രായം ആര്‍എസ്എസിനെ സാധൂകരിക്കുന്നെന്ന്

ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിലൂടെ സംഘടന അസ്പൃശ്യമല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിനെ “രാജ്യത്തിന്റെ മഹാനായ പുത്രന്‍’ എന്നു പ്രണബ് പറഞ്ഞതിലൂടെ സംഘടന രാജ്യത്തിനു നല്‍കിയ സംഭാവനകളെ അദ്ദേഹം വിലമതിച്ചുവെന്നും രാജ്‌നാഥ് പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടലുണ്ടാകുമെന്നും പക്ഷേ അത് കടുത്തതായിരിക്കില്ല എന്നും വെല്ലുവിളിയാകുന്ന ഒരു പ്രതിപക്ഷ നേതാവുമില്ലെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. പ്രണബിന്റെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള സന്ദര്‍ശനം വ്യക്തിപരമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ, അദ്ദേഹം മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ്സിലെ ഏറ്റവും മുതിര്‍ന്ന നേതാവുമാണ്. അദ്ദേഹത്തോളം പ്രവര്‍ത്തന പരിചയമുള്ള ആരും കോണ്‍ഗ്രസ്സിലില്ല. പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തോടെ ആര്‍എസ്എസ് തൊട്ടുകൂടാത്തവരല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്- രാജ്‌നാഥ് സിങ് പറഞ്ഞു.

RELATED STORIES

Share it
Top