പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍: മിഷനറീസ് ഓഫ് ചാരിറ്റി

കൊല്‍ക്കത്ത: റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് അഭയ കേന്ദ്രത്തിലുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മിഷനറീസ് ഓഫ് ചാരിറ്റി. കുട്ടികളെ അനധികൃതമായി കൈമാറ്റം ചെയ്‌തെന്ന കേസിലെ നിയമ നടപടികളില്‍ വിശ്വാസം അര്‍പ്പിക്കുന്നതായും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിഷ്പക്ഷമായ അന്വേഷണം കേസില്‍ ആവശ്യമാണ്. സംഭവവുമായി വളച്ചോടിക്കപ്പെട്ട വാര്‍ത്തകള്‍ സംഘടനയ്‌ക്കെതിരേയും അംഗങ്ങളായ കന്യാസ്ത്രീകള്‍ക്കെതിരേയും പ്രചരിക്കുന്നുണ്ടെന്നും മിഷനറീസ് ഓഫ് ചാരിറ്റി വ്യക്തമാക്കി. നിര്‍മല്‍ ഹൃദയ് കേന്ദ്രത്തിലെ രേഖകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. എന്നാല്‍ അവ സംബന്ധിച്ച് രേഖകള്‍ കണ്ടുകെട്ടുന്നതിനുള്ള രശീതി അവര്‍ നല്‍കിയിട്ടില്ല. സംഭവങ്ങള്‍ നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് നിര്‍മല്‍ ഹൃദയ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രമാണെന്ന് ശിശുക്ഷേമ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

RELATED STORIES

Share it
Top