പ്രചരണ ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

ചിറ്റാര്‍: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി 17ന് പന്തളത്ത് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ചിറ്റാര്‍ മണക്കയം ജങ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡാണ് കഴിഞ്ഞ രാത്രിയുടെ മറവില്‍ കീറിയെറിഞ്ഞത്. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തിയിലൂടെ വെളിവാക്കുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചിറ്റാര്‍ ഏരിയാ പ്രസിഡന്റ് സുബൈര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ പോലിസില്‍ പരാതിയും നല്‍കി.

RELATED STORIES

Share it
Top