പ്രഖ്യാപനം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി ധാന്യവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് താങ്ങുവില ഉറപ്പുവരുത്തുന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ നടക്കുന്ന കൃഷി ഉന്നതി മേള 2018ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താങ്ങുവില സംബന്ധിച്ചു ചിലര്‍ നടത്തുന്ന അപവാദപ്രചാരണങ്ങള്‍ ജനങ്ങളില്‍ മ്ലാനത വളര്‍ത്താന്‍ ഇടയാക്കുന്നുണ്ട്. എന്നാല്‍ എല്ലാ ചിലവുകളും ഉള്‍പ്പെടുന്ന തരത്തിലായിരിക്കും താങ്ങുവില പ്രഖ്യാപിക്കുക.
2022 ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. മികച്ച വിത്തിനങ്ങള്‍, വൈദ്യുതി എന്നിവ ഇതില്‍ പെടുന്നു.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും മികച്ച വില ലഭ്യമാക്കുക എന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്കുള്ള ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 2022 ഓടെ പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ട് കര്‍ഷകര്‍ എണ്ണക്കുരു കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top