പ്രക്ഷോഭം ശക്തമാക്കി മറാഠികള്‍; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു: 20 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, 40 വാഹനങ്ങള്‍ തകര്‍ത്തു
sruthi srt2018-07-31T10:58:11+05:30
പുനെ: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത സമുദായം നടത്തിവന്ന പ്രക്ഷോഭം വീണ്ടും കരുത്താര്‍ജിക്കുന്നു. ഔറംഗബാദില്‍ ഫെയ്സ്ബുക്കില്‍ സംവരണം ആവശ്യപ്പെട്ട് പോസ്റ്റിട്ട് സമരത്തെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ച് ഒരാള്‍
ആത്മഹത്യ ചെയ്തു. പ്രമോദ് ഹൊറെയെന്ന 31കാരാനാണ് മരിച്ചത്.

പ്രതിഷേധക്കാര്‍ 20 വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും 40 വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. പുനെ- നാസിക് ദേശീയ പാതയും തടസപ്പെടുത്തി.നാലു ദിവസത്തെ ഇടവേളക്ക് ശേഷമാണ് പ്രക്ഷോഭം ശക്തമായത്. ആക്രമ സംഭവങ്ങള്‍ക്കിടയില്‍ 10 പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറാത്ത ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് സമരം.കഴിഞ്ഞ ദിവസം വിഷയത്തില്‍ കായ്ഗാവില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാരച്ചടങ്ങിന് എത്തിയ ഔറംഗാബാദ് എംപി ശിവസേനയിലെ ചന്ദ്രകാന്ത് ഖൈറെ, കോണ്‍ഗ്രസ് എംഎല്‍സി സുഭാഷ് സമ്പദ് എന്നിവരെ മറാത്തകള്‍ മര്‍ദിച്ചിരുന്നു. അഗ്നിശമന സേനയുടെയും പോലിസിന്റെയും വാഹനങ്ങളും ട്രക്കും സമരക്കാര്‍ വ്യാപകമായി അഗ്നിക്കിരയാക്കുകയും ചെയ്തു.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 33 ശതമാനമാണ് മറാത്തിവിഭാഗത്തില്പ്പെട്ടവര്
സംവരണം പ്രഖ്യാപനമല്ല, ഒബിസിയില്‍ ഉള്‍പ്പെടുത്തുകയാണ് പ്രധാന ആവശ്യമെന്നാണ് മറാത്തി ക്രാന്തി മോര്‍ച്ച പറയുന്നത്. അല്ലാതെ സംവരണം പ്രഖ്യാപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു.