പ്രക്യതി പഠന ക്ലാസ്സൊരുക്കി

കുറ്റിപ്പുറം: പാമ്പുകളെ തോട്ടറിഞ്ഞും വിവിധ തരം ഇഴജന്തുക്കളെ അടുത്തറിഞ്ഞും അവധികാലത്ത് വിദ്യാര്‍ഥികള്‍ക്കായി പ്രക്യതി പഠന ക്ലാസ്സൊരുക്കി. കുറ്റിപ്പുറം ഐഇഎല്‍ടിസി സ്‌പോക്കണ്‍ ഇംഗ്ലീഷ് സെന്ററാണു വേനലവധികാലത്ത് ഇംഗ്ലീഷ് നുകരാനെത്തിയവര്‍ക്കു വിത്യസ്ഥമായ പ്രക്യതി വിരുന്നൊരുക്കിയത്. വിവിധ തരം പാമ്പുകളെ അടുത്തറിയാനും അവയുടെ ജീവിത ചക്രത്തെ കുറിച്ചു പഠിക്കാനും അവസരമൊരുക്കി. മൂര്‍ക്ക ന്‍ പാമ്പുകള്‍, അണലി, വിഷമില്ലാത്ത പാമ്പുകളായ ചേര, മണ്ണൂലി എന്നിവയെ ക്ലാസില്‍  എത്തിച്ച് വിഷദീകരിച്ചു.  ചടങ്ങ് വിഷ വൈദ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കൈപ്പുറം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ മുസ്ഥഫ മേലേതില്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top