പ്രകൃതി സ്‌നേഹിയായ ഗേറ്റ് കീപ്പറിന് റെയില്‍വെയുടെ അവാര്‍ഡ്

കൊല്ലം: റെയില്‍വെ ഗേറ്റിനോട് ചേര്‍ന്ന് ഗുണമേന്മയുള്ള മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുകയും ജോലിയില്‍ മികച്ച സേവനം നടത്തുകയും ചെയ്ത ഗേറ്റ് കീപ്പര്‍ക്ക്  റെയില്‍വെയുടെ അവാര്‍ഡ്. കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കരിക്കോട് പഴയ സ്റ്റാന്‍ഡ് റെയില്‍വെ ഷണ്ടിങ് മാസ്റ്റര്‍ പുനലൂര്‍ സ്വദേശി സുബൈര്‍കുട്ടിക്കാണ്  റെയില്‍വെയുടെ അവാര്‍ഡ്. സതേണ്‍ റെയില്‍വെ മധുര ഡിവിഷനില്‍ കഴിഞ്ഞ 34 വര്‍ഷമായി ജോലി ചെയ്യുന്ന  സുബൈര്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിങ് മാനേജറാണ് അവാര്‍ഡ് നല്‍കിയത്. ഒന്‍പത് വര്‍ഷമായി പേരൂര്‍ തട്ടാര്‍കോണം കുതിരമുക്കിലാണ് താമസം. 2013-14 ലും സുബേര്‍കുട്ടിക്ക് മധുര ഡിവിഷന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ഗേറ്റ് ഹൗസിന് മുന്നില്‍ പഌവ്, മാവ്, ലക്ഷ്മി തരൂ, വേപ്പ്, പേര, കണിക്കൊന്ന  തുടങ്ങി മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുമ്പോഴും രണ്ടാം തവണയും അവാര്‍ഡ്  കിട്ടുമ്പോള്‍ അഭിമാനമുണ്ടെന്നും സുബൈര്‍കുട്ടി പറയുന്നു.

RELATED STORIES

Share it
Top