പ്രകൃതി വിരുദ്ധ പീഡനം : കൊറ്റനെല്ലൂര്‍ ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ കേസ്മാള: കൊറ്റനെല്ലൂര്‍ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതനന്‍ (താമരാക്ഷന്‍-51) നെതിരെ ആളൂര്‍ പോലിസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്. മഠത്തിലെ അന്തേവാസികളായ 13, 14, 15 വയസ്സ് വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസം അവസാനം മുതല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാളെ പിടികൂടാനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ് ഐ വി വി വിമല്‍ അറിയിച്ചു.

RELATED STORIES

Share it
Top