പ്രകൃതി വാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കും: മന്ത്രി

കൊച്ചി: ആഗോളതാപനവും മലിനീകരണവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ്സുകള്‍, മല്‍സ്യബന്ധന ബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ എന്നിവ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കും. ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ഉപസമിതി രൂപീകരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ പെട്രോനെറ്റ് എല്‍എന്‍ജി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായത്. മലബാര്‍ മേഖലയില്‍, എടപ്പാളും കണ്ണൂരില്‍ അനുയോജ്യമായ സ്ഥലത്തും എല്‍എന്‍ജി ലഭ്യത ഉറപ്പാക്കാന്‍ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top