പ്രകൃതിയെക്കൂടി സംരക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന്

കേച്ചേരി: പ്രകൃതിയെകൂടി സംരക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുരളി പെരുനെല്ലി എംഎല്‍എ. ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരി പുഴ സംരക്ഷണ സമഗ്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ.
സര്‍ക്കാരിന്റെ നാല് മിഷനുകളില്‍ ഒന്നായ ഹരിത കേരളം പദ്ധതി വഴി കേരളത്തിന്റെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിച്ച് വരികയാണ്. മനുഷ്യന്റെ ചൂഷണമാണ് പ്രകൃതിയുടെ നാശത്തിന് കാരണമായത്. 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളം കിട്ടാകനിയായി മാറിയതിന് പിന്നില്‍ നമ്മുടെ ആത്യാഗ്രഹമാണുള്ളത്. മനുഷ്യന്റെ ചൂഷണം മൂലമുള്ള പ്രകൃതിയുടെ നാശം മനുഷ്യര്‍ക്ക് മാത്രമല്ല സകല ജീവജാലങ്ങ ള്‍ക്കും ദുരിതം സമ്മാനിക്കുമെന്നും പെരുനെല്ലി കൂട്ടിചേര്‍ത്തു. പെരുമണ്ണ് ചിറ പരിസരത്ത് ചേര്‍ന്ന പുനര്‍ജ്ജനി ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം പി.ബി.അനൂപ് മുഖ്യാതിഥികളായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം.കെ. ആ ന്റണി, ടി.ആര്‍. ഷൈലജ, ആസൂത്രണ സമിതി അംഗങ്ങളായ പി.കെ.രാജന്‍ മാസ്റ്റര്‍, സി.എഫ്.ജെയിംസ്, വല്‍സന്‍ പാറന്നൂര്‍, പെരുമണ്ണ് പാടശേഖര സമിതി സെക്രട്ടറി കെ.എ. മോഹനന്‍ സംസാരിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അതിര്‍ക്കുള്ളില്‍ വരുന്ന അഞ്ചര കിലോമീറ്റര്‍ പരിധിയിലെ സര്‍വ്വേ നടപടികളിലൂടെ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും പിടിച്ചെടുത്ത് സംരക്ഷിക്കുകയുമാണ് പുനര്‍ജ്ജനി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

RELATED STORIES

Share it
Top