പ്രകൃതിയുടെ സന്തുലനമാണ് വരുംതലമുറയ്ക്കായി കരുതേണ്ടത് : വിദ്യാഭ്യാസ മന്ത്രിതൃശൂര്‍: പ്രകൃതിയുടെ സന്തുലനമാണ് വരും തലമുറയ്ക്കായി കരുതിവയ്‌ക്കേണ്ടതെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സ്വര്‍ണവും ബാങ്ക് ബാലന്‍സും വരും തലമുറയ്ക്കായി കരുതാന്‍ നെട്ടോട്ടമോടുന്ന മനുഷ്യര്‍ ജലവും ശുദ്ധവായുവും ജീവജാലങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിവസം നടന്ന പരിസ്ഥിതിയും സമകാലീന സാംസ്‌കാരിക കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രതിനിധി എസ്.പി. രവി, പി.എസ്.സി. അംഗം അഡ്വ. രഘു കെ. മാരാത്ത്, ഇസ ബിന്‍ അബ്ദുള്‍ കരീം, ഷിനോ ജേക്കബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ നടന്ന റവന്യൂ സെമിനാറില്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.  ഉച്ചതിരിഞ്ഞു നടന്ന സുഹൃദ് സമ്മേളനത്തില്‍ കെ ആര്‍  രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പിപിഎം അഷറഫ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന യാത്രയയപ്പു സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് രാജീവ് ഉദ്ഘാടനം ചെയ്തു. എം  മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top