പ്രകൃതിക്ഷോഭം : 15 പേര്‍ മരണംപട്‌ന: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ബിഹാറില്‍ ചൊവ്വാഴ്ച 15 പേര്‍ മരിച്ചു. ശക്തമായ മഴയിലും കൊടുംകാറ്റിലും വിളകള്‍ നശിച്ചു. വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 11 ജില്ലകളില്‍ മഴനാശം വിതച്ചു. ഔറംഗാബാദ്, മധുബാനി, ബെഗുസരായ്, ലഖിസരാറയ് തുടങ്ങിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും പട്‌ന, നളന്ദ, പൂര്‍ണിയ, ദര്‍ഭംഗ, സുപൗള്‍, അരാരിയ്യ, മംഗര്‍ തുടങ്ങിയ ജില്ലകളില്‍ ഓരോ ആള്‍വീതവും മരിച്ചു. മരിച്ചവരുടെ കുടുബത്തിന് നാലുലക്ഷം വീതം സഹായം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

RELATED STORIES

Share it
Top