പ്രകൃതിക്ഷോഭം ; ബിഹാറില്‍ 23 പേര്‍ മരിച്ചുമോതിഹാരി/ബെടിയ: ബിഹാറില്‍ പ്രകൃതിക്ഷോഭത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ എട്ടു ജില്ലകളിലുണ്ടായ ശക്തമായ മിന്നലില്‍ 18 പേരാണ് മരിച്ചത്. പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ കൊടുങ്കാറ്റില്‍ മതിലിടിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ച കാറ്റാണ് നാശം വിതച്ചത്. ദുരന്തനിവാരണ ഉപാധ്യക്ഷന്‍ അനിരുദ്ധ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മധേപുര, മംഗര്‍, ബഗ്ലപൂര്‍, വൈശാലി, സമസ്തിപൂര്‍ ജില്ലകളില്‍ പ്രകൃതിക്ഷോഭം നാശം വിതച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

RELATED STORIES

Share it
Top