പ്രകൃതിക്ഷോഭം: കുടുംബം കരുണതേടുന്നു

വടക്കാഞ്ചേരി: പ്രകൃതിക്ഷോഭത്തില്‍ വീടു തകര്‍ന്ന തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര കല്ലംപാറ സ്വദേശി ചന്ദ്രനും കുടുംബവും അധികൃതരുടെ കരുണ തേടുന്നു. കഴിഞ്ഞ വര്‍ഷക്കാലത്തെ പ്രകൃതി ക്ഷോഭത്തിലാണ് ചന്ദ്രന് തന്റെ ഭവനം നഷ്ടമായത്.
കാറ്റിലും മഴയിലും വീട് പൂര്‍ണമായും തകര്‍ന്നു. സംഭവത്തിനുശേഷം സ്ഥലം സന്ദര്‍ശിക്കാന്‍ അധികൃതരില്‍ പലരും എത്തുകയും എല്ലാം ശരിയാക്കാമെന്നു പറഞ്ഞിരുന്നതായും ചന്ദ്രന്‍ പറയുന്നു. പക്ഷെ പത്തു മാസക്കാലമായി ആരും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല എന്നാണ് ഈ നിര്‍ധന കുടുംബം പറയുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന്‍ അവധിയെടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി നിവേദനങ്ങള്‍ ഒരുപാടു നല്‍കിയിട്ടും ഒരു പുരോഗനവുമുണ്ടായില്ല. ഇപ്പോള്‍ അനിയനും അമ്മക്കും ഒപ്പം തറവാട്ടു വീട്ടിലെ ഒറ്റമുറിയിലാണ് ഈ നാലംഗ കുടുംബം താമസിക്കുന്നത്. വില്ലേജ്, റവന്യൂ അധികാരികളും പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിലോ മറ്റോ ഉള്‍പ്പെടുത്തി ഈ നിര്‍ധന കുടുംബത്തിന് തല ചായ്ക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നാണ് പ്രദേശവാസികളുടേയും ആവശ്യം. വീടു തകര്‍ന്നിട്ട് നാളിതുവരെ പിന്നിട്ടിട്ടും ഒരു സഹായവുമെത്തിക്കാത്ത അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top