പ്യൂജിമോണ്ടിന്റെ അറസ്റ്റ്: കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം

ബാഴ്‌സലോണ: കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാള്‍സ് പ്യൂജിമോണ്ടിനെ ജര്‍മനിയില്‍ അറസ്റ്റ് ചെയ്തതിനെതിരേ കാറ്റലോണിയയില്‍ വന്‍ പ്രതിഷേധം. വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. പല സ്ഥലങ്ങളിലും വിമതര്‍ പോലിസുമായി ഏറ്റുമുട്ടി.
പ്യൂജിമോണ്ടിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. ഫിന്‍ലാന്‍ഡില്‍ നിന്നു ബെല്‍ജിയത്തിലേക്കു വരുന്നതിനിടെ ഞായറാഴ്ചയായിരുന്നു ജര്‍മന്‍ പോലിസ്  അദ്ദേത്തെ അറസ്റ്റ് ചെയ്തത്. സ്പാനിഷ് സുപ്രിംകോടതി യൂറോപ്യന്‍ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ ഒക്ടോബര്‍ 27ന് കാറ്റലോണിയയെ സ്‌പെയിനില്‍ നിന്നു സ്വതന്ത്രമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്യൂജിമോണ്ട് അടക്കമുള്ള നേതാക്കള്‍ക്കെതിരേ സ്‌പെയിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

RELATED STORIES

Share it
Top